എന്തുകൊണ്ടാണ് തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ അന്വേഷിക്കണം: എംകെ രാഘവന്‍

single-img
20 November 2022

കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണെന്നും ശശി തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് എം കെ രാഘവന്‍. ജവഹര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ശശി തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണ്. കോൺഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്. അല്ലാതെ രാഘവന്‍ ഒറ്റക്ക് തീരുമാനിച്ചതല്ല. എന്ത് കൊണ്ടാണ് പരിപാടികള്‍ റദാക്കപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ അന്വേഷിക്കണം. ഇതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും എംകെ രാഘവൻ കൂട്ടിച്ചേർത്തു..