പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരം പിന്നിട്ട് കൊച്ചി വാട്ടര്‍മെട്രോ

single-img
1 May 2023

പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരം പിന്നിട്ട് കൊച്ചി വാട്ടര്‍മെട്രോ. ഇന്നലെ മാത്രം വാട്ടര്‍മെട്രോയില്‍ 11556 പേരാണ് യാത്ര ചെയ്തത്.

പൂര്‍ണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നല്‍കുകയും ചെയ്യുന്ന കൊച്ചി വാട്ടര്‍മെട്രോയുടെ റെക്കോര്‍ഡാണ് ഈ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.

ആദ്യദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ 6559 പേരാണ് യാത്ര ചെയ്തതെങ്കില്‍ ഇന്നലെ ഒരു ദിവസം മാത്രം പതിനൊന്നായിരം പേര്‍ യാത്ര ചെയ്തു. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ് ചാര്‍ജ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.