പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്; പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് കെ എം ഷാജി

single-img
30 September 2022

കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ള പ്രവർത്തകരേറെ മുസ്ലിംലീഗിലെത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിൽ ‘പെട്ടുപോയവരെ’ ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നു അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു.

പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. മുസ്ലിം ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി കോഴിക്കോട്ട് സംസാരിക്കവെ പറഞ്ഞു.

അതേ സമയം പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്നു മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആവർത്തിച്ചിരുന്നു. താൻ ഒരു ബാപ്പക്ക് ജനിച്ചവനാണെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും മുനീർ ഇന്നും വ്യക്തമാക്കി.