കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ല; കേരളാ സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമ: ചിന്താ ജെറോം

single-img
1 June 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദി കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. ഇന്ത്യയ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ചിന്ത . ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് കേരളം. ഈ സംസ്ഥാനം ഇന്ന് ഒരു മാതൃകയായി നിൽക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളുമായി മത്സരിക്കുകയല്ല വികസ്വര രാജ്യങ്ങളോടാണ് കേരളം മത്സരിക്കുന്നതെന്നും ചിന്ത പറഞ്ഞു.

ദി കേരള സ്റ്റോറി എന്നുള്ള സിനിമയുടെ പേര് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ലെന്നും ചിന്ത പറയുന്നു.ചിന്ത ജെറോമിന്റെ വാക്കുകൾ ഇങ്ങിനെ: “പ്രധാനമന്ത്രി ഈ സിനിമയെക്കുറിച്ച് പറയുന്നു. കേരളത്തിന്റെ വിജയത്തെയോ കേരള മോഡലിനെയോ തകർക്കാൻ അവർ [ബിജെപി] ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാനും വിദ്വേഷം ജനിപ്പിക്കാനുമുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് കേരള സ്റ്റോറിയിലുള്ളത്.

ഈ സിനിമ ഒരു പ്രത്യേക സമുദായത്തിന് എതിരാണ്. അവർ കേരളത്തിൽ ‘മറ്റുള്ളവരെ’ സൃഷ്ടിക്കുകയാണ്, കേരളത്തിന്റെ സംസ്കാരം മതേതരത്വമാണ്, കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത്‌ സിനിമയാണ്”.