വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

15 August 2023

മന്ത്രി മുഹമ്മദ് റിയാസ് നൽകിയ സത്യവാങ്മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും ഇന്ന് കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ, സി പി എം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.