കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു; എല്ലാ വർഷവും തുടരും: മുഖ്യമന്ത്രി

single-img
7 November 2023

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി പൂർണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയെ നാട് നെഞ്ചിലേറ്റിയതായും അദ്ദേഹം പറഞ്ഞു. വേദിയിൽ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയം ഇനിയുള്ള എല്ലാ വർഷവും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയത്തോടുള്ള എതിർപ്പ് എന്നത് അതിലെ പരിപാടികളോടുള്ള എതിർപ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് എതിർപ്പിനു പിന്നിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്.

അതേപോലെ തന്നെ, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളീയത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായെങ്കിൽ അതിനെതിരെ വന്നത് നെഗറ്റീവായ വശങ്ങളല്ല. നമ്മുടെ നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ട് കൂടാ എന്ന ചിന്തയാണ്. നമ്മുടെ നാട് നാം ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ ഈ പരിപാടിയിലൂടെ നമുക്ക് ആയി. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളീയം ഇനിയങ്ങോട്ട് എല്ലാവർഷവും നടത്തുമെന്ന് ആവർത്തിച്ചു.. വളരെ ചുരുങ്ങിയ നാളുകൾ മാത്രെ ഈ പരിപാടി സംഘടിപ്പിച്ചതെങ്കിലും അതിന് പിന്നിൽ ഗവേഷണം നടത്താൻ പോയവരുണ്ട്. എന്താണ് ഇങ്ങനെ ഒരുപരിപാടി നടത്തിയതന്ന് അവർക്ക് ഇപ്പോ മനസിലായിട്ടുണ്ടാവും. നാടിനെ പൂർണമായി അവതരിപ്പിക്കുന്ന പരിപാടി എന്ന നിലിയൽ ജനം നെഞ്ചിലേറ്റുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യം ഉണ്ടെങ്കിൽ എന്തും നേടാം എന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു, കേരളത്തിന് എതിരായി ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിപാടിയുടെ നെ​ഗറ്റീവ് വശങ്ങളെക്കുറിച്ചായിരുന്നില്ല.

നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടത്, ഈ കാര്യങ്ങൾ ജനങ്ങൾ കൃത്യമായി മനസ്സിലാക്കി പരിപാടിയെ വിജയമാക്കി. നെ​ഗറ്റീവ് വശങ്ങൾ അല്ല അവതരിപ്പിക്കപ്പെട്ടത്. യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂർണ വിജയമായി. കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുകയാണ്. പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നൽകുകയാണ്. കേരളീയത്തിലെ സെമിനാറുകൾ മുന്നോട്ട് വെച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകൾ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.