കർണാടക സര്‍ക്കാരിന്റെ അടിവേര് അറുക്കുന്ന തര്‍ക്കം ലളിതമായി പരിഹരിച്ച കെസി വേണുഗോപാല്‍

2023 ലെ കര്‍ണ്ണാടക നിയമസഭയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് തെട്ടുപിന്നാലെ ഉടലെടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കം രമ്യമായി പരിഹരിച്ചത് കെസി വേണുഗോപാല്‍ എംപിയുടെ സമയോചിതമായ കരുനീക്കങ്ങളാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ദൗത്യമേറ്റെടുത്ത വേണുഗോപാല്‍ ഡി.കെ.ശിവകുമാറിനോടും സിദ്ധരാമയ്യയോടും ആശയവിനിമയം നടത്തി,വന്‍ഭൂരിപക്ഷത്തോടെ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന നീക്കത്തെ തകര്‍ത്തു.
കര്‍ണ്ണാടകയിലും ഡല്‍ഹിയും രാവും പകലും നീളുന്ന ചര്‍ച്ചകള്‍.ഒടുവില്‍ മഞ്ഞുരുക്കം. നയതന്ത്ര ഇടപെടലില്‍ ഭക്ഷണത്തിന് പ്രാധാന്യം തിരിച്ചറിഞ്ഞ കെസി ഇരുവരേയും തന്റെ വസതിയിലേക്ക് വിളിച്ച് പ്രഭാതഭക്ഷണം നല്‍കിയാണ് അന്നതിന് പരിഹാരം കണ്ടത്. കെ.സി.ക്ക് ഇരുവശവും സൗഹൃദം പങ്കിട്ട് ഭക്ഷണം കഴിക്കുന്ന ആ ചിത്രം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്.
കെസി മാജികിന്റെ വിജയമന്ത്രം ചോദിച്ച് അന്ന് മാധ്യമങ്ങള്‍ ഒപ്പം കൂടിയെങ്കിലും സദ്ധസിദ്ധമായ ശൈലിയിലുള്ള പുഞ്ചിരിയിലൊതുക്കി കെസിയുടെ പ്രതികരണം. കോണ്‍ഗ്രസ് സര്‍ക്കാരിനെ സൃഷ്ടിക്കുന്നതിലും അതിനെ നിലനിര്‍ത്തുന്നതിലും കെസി കാട്ടിയ ജാഗ്രതയും കരുതലും അന്ന് തെളിയിച്ചതാണ്. ഇന്ന് വീണ്ടും കര്‍ണ്ണാടക കോണ്‍ഗ്രസിനും സര്‍ക്കാരിനും മേല്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോഴും എല്ലാവരും തിരഞ്ഞെ ആദ്യപേരും കെസിയുടേത് തന്നെയായിരുന്നു.
നേതൃമാറ്റം എന്ന ആശയം കര്‍ണ്ണാടകയിലും അവിടെന്ന് ഡല്‍ഹിയിലേക്ക് നീണ്ടപ്പോഴും പക്വതയോടെയാണ് ഹൈക്കമാന്‍ഡ് പ്രതികരിച്ചത്. ഡി.കെ.യെ അനുകൂലിക്കുന്ന ചില എം.എല്‍.എ.മാര്‍ ഡല്‍ഹിയിലെത്തിയതും തുടര്‍ന്ന് നേതൃമാറ്റമെന്ന ആവശ്യത്തിന് ശക്തിപ്രാപിച്ചപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ബിജെപി അതിനെ കണ്ടു.എന്നാലതിന് അവര്‍ക്ക് അവസരം നല്‍കാതെയാണ് കെസിയുടെ ചടുലമായ നീക്കങ്ങളും ഇടപെടലും ഇപ്പോഴും ഉണ്ടായത്. അനുരജ്ഞന ചര്‍ച്ചകള്‍ക്ക് കെസി വേണുഗോപാലിനെ നിയോഗിക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും രണ്ടാമതൊന്ന് അലോചിക്കേണ്ടി വന്നില്ല.

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ശക്തിദുര്‍ഗങ്ങളായ സിദ്ധരാമയ്യയോടും ഡികെ ശിവകുമാറിനോടും വ്യക്തിബന്ധം പുലര്‍ത്തുന്ന വേണുഗോപാലിന് അവരെ എങ്ങനെ സ്വാന്തനിപ്പിക്കണമെന്ന് മൂന്നര വര്‍ഷക്കാലം കര്‍ണ്ണാടകയുടെ ചുമതല വഹിച്ച ദേശീയ നേതാവെന്ന നിലയില്‍ കൃത്യമായി അറിയാം.
കഴിഞ്ഞ രണ്ടുദിവസമായി ഫോണില്‍ ഇരു നേതാക്കളുമായും ആശയവിനിമയം നടത്തുകയും പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ കെ.സി. ഇരുവര്‍ക്കും കൈമാറുകയും ചെയ്തു. ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്തി തര്‍ക്കരഹിതമായി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം കെസി അവരെ ധരിപ്പിച്ചു. പൊതുസ്വീകാര്യനായ കെസി വേണുഗോപാലിനെ തള്ളാനോ, അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നിരസ്സിക്കാനോ കഴിയാതെ ധര്‍മ്മസങ്കടത്തിലായ ഇരുനേതാക്കളും മഞ്ഞുരുക്കുന്നതിന് വാതിലുകള്‍ തുറന്നിട്ടു.
ഡി.കെ.യെ പ്രഭാതഭക്ഷണത്തിനു ക്ഷണിക്കാന്‍ സിദ്ധരാമയ്യയോട് കെസി ആവശ്യപ്പെട്ടു. ഇനി സമയക്കുറവുണ്ടെങ്കില്‍ ഉച്ചഭക്ഷണം ഡി.കെ.യുടെ വീട്ടിലാക്കാന്‍ സിദ്ധരാമയ്യ ക്കും കെ.സി. നിര്‍ദേശം നല്‍കി. ഇതിനിടെ കര്‍ണ്ണാടകയിലെ ഓരോ നീക്കങ്ങളും കെസി ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു കൊണ്ടിരുന്നു. അവിടിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് കെസി കരുനീക്കങ്ങള്‍ വേഗത്തിലാക്കി.
നേതാക്കള്‍ക്കിടയിലെ ഭിന്നതമുതലാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതിയ ബിജെപിയേയും കുത്തിത്തിരിപ്പിന് ഇറങ്ങിയ ചില മാധ്യമങ്ങളെയും നിരാശരാക്കി സിദ്ധരാമയ്യയുടെ ഫോണ്‍ ഡികെ ശിവകുമാറിനെത്തി. രാവിലെ തന്റെ വീട്ടില്‍ കാവേരിയില്‍ ഒരുമിച്ച് പ്രഭാതഭക്ഷണം,അതിനു ശേഷം മാധ്യമങ്ങളെ കാണാം. ഇതായിരുന്നു സന്ദേശം. കാര്യങ്ങള്‍ കെസി വേണുഗോപാല്‍ കണക്ക് കൂട്ടിയത് പോലെ കൃത്യം.
ഡി.കെ. സിദ്ധരാമയ്യയുടെ വീട്ടിലെത്തിയ ഡികെ ഊഷ്മളമായ സൗഹൃദം പങ്കിട്ടശേഷം, ഒരുമിച്ചുള്ള പ്രാതലിന് പിന്നാലെ ഇരുവരും മാധ്യമങ്ങളെ കണ്ട് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഇരുവരും നിലപാട് വ്യക്തമാക്കിയാതോടെ കുറഞ്ഞ് ദിവസമായി നിലനിന്ന സംഘര്‍ഭരിതമായ അന്തരീക്ഷത്തിനും അനിശ്ചിത്വത്തിനും അഭ്യൂവങ്ങള്‍ക്കും പൂര്‍ണ്ണ വിരമമായി.
ഒരു സര്‍ക്കാരിന്റെ അടിവേര് അറുക്കുന്ന തര്‍ക്കം ലളിതമായി പരിഹരിച്ച കെസി വേണുഗോപാല്‍ ഒരിക്കല്‍ക്കൂടി തന്റെ സംഘടനാ വൈഭവവും വൈദഗ്ധ്യവും അടയാളപ്പെടുത്തുകയാണ്. അഹമ്മദ് പട്ടേലിന് ശേഷം കോണ്‍ഗ്രസിന് കിട്ടിയ മികച്ച ആയുധമാണ് കെസി വേണുഗോപാല്‍. പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന്റെ മൃതസജ്ഞീവിനി കൂടി ആവുകയാണ് കെസി. കെ.സി.യുടെ നയതന്ത്രമികവും സംഘടനാ മികവും കോണ്‍ഗ്രസിന് എക്കാലവും മുതല്‍ക്കൂട്ട് തന്നെയാകും.


