ഹുക്കയുടെ ഉപയോഗവും വിൽപനയും പൂർണമായി നിരോധിക്കുന്ന ബിൽ പാസാക്കി കർണാടക
21 February 2024
ഹുക്കയുടെ ഉപയോഗവും വിൽപനയും പൂർണമായി നിരോധിക്കുന്ന ബിൽ കർണാടക നിയമസഭാ പാസാക്കി. നിയമ ലംഘകർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു.
സംസ്ഥാനത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് കർണാടക സർക്കാർ സിഗററ്റ് ആൻഡ് അദർ ടൊബാക്കോ പ്രൊഡക്റ്റ്ക്റ്റ് ആക്റ്റിന് ഭേദഗതി വരുത്തിയത്.
പുതിയ നിയമ പ്രകാരം സ്കൂളുകളുടെയും കോളജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘകരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും. ഇതിനുപുറമെ പൊതുസ്ഥലത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.