കന്നഡ പ്രൊഡക്ഷൻ കമ്പനി കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ഒന്നിക്കുന്നു

single-img
22 February 2024

കന്നഡയിൽ നിന്നുള്ള വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ കെആർജി സ്റ്റുഡിയോസ് malayaali സംവിധായിക അഞ്ജലി മേനോനുമായി ഒന്നിക്കുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടല്‍, കൂടെ, വണ്ടർ വുമണ്‍ എന്നീ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ആദ്യമായി കെആർജി സ്റ്റുഡിയോസുമായി സഹകരിച്ച്‌ ചെയ്യുന്ന ചിത്രം തമിഴിലാണ് റിലീസിന് ഒരുങ്ങുന്നത്.

2017ല്‍ സിനിമകളുടെ വിതരണം ആരംഭിച്ച കെആർജി സ്റ്റുഡിയോസ് ഇതേവരെ 100ലേറെ കന്നഡ ചിത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. 2020 മുതലാണ് നിർമാണ കമ്പനിയായി കെആർജി മാറുന്നത്.

സംവിധായിക അഞ്ജലി മേനോന്റെ വാക്കുകള്‍ ഇങ്ങനെ: “കെആർജി സ്റ്റുഡിയോസുമായി സഹകരിക്കുന്നതില്‍ ഞാൻ ഉറ്റുനോക്കുന്നു. ലോകോത്തര പ്രൊഡക്ഷൻ ക്വാളിറ്റിയില്‍ മികച്ച സിനിമകള്‍ നല്‍കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഒന്നിക്കുന്നത്. ഭാഷ അതിർത്തികള്‍ താണ്ടി പ്രേക്ഷകർ സിനിമകള്‍ ആസ്വദിക്കുമ്ബോള്‍ മികച്ച എന്റർടെയിനറും അതോടൊപ്പം ചിന്തിപ്പിക്കാൻ കൂടി കഴിയുന്ന ചിത്രങ്ങള്‍ സമ്മാനിക്കാൻ തയ്യാറാവുകയാണ് ഞങ്ങള്‍”.