സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും

single-img
30 November 2023

സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ പദവിയിൽ തുടരും. അദ്ദേഹം അവധിയിൽ പോകുന്ന ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. ee കാര്യത്തിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്നു ചേര്‍ന്ന നിര്‍വാഹക സമിതി യോഗം തീരുമാനിക്കുകയായിരുന്നു. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു.

കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.