പാര്‍ട്ടിക്ക് സ്വീകാര്യമെങ്കില്‍ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകും;കാനം രാജേന്ദ്രന്‍

single-img
2 September 2022

കണ്ണൂര്‍ : പാര്‍ട്ടിക്ക് സ്വീകാര്യമെങ്കില്‍ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .

താന്‍ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവര്‍ക്കുള്ള മരുന്ന് നല്‍കാനറിയാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു . സി പി ഐയെ തക‍ര്‍ക്കാനുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ്. പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്ന് ഇവര്‍ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലോകായുക്ത ഭേദഗതി ബില്ലില്‍ ഇടപെടാനായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിര്‍ത്തത് ഇപ്പോഴത്തെ ഭേതഗതിയോടെ നിയമസഭയ്ക്കും സ്പീക്ക‍ര്‍ക്കും അധികാരം കിട്ടി. ഗവര്‍ണറുടെ ഇടപെടല്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് ഈ നിയമ ഭേദഗതി. ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രമാണ് ജനാധിപത്യത്തില്‍ നടപ്പാവുകയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

പാര്‍ട്ടിക്കെതിരായ ബിജിമോളുടെ വിമര്‍ശനത്തില്‍ കാര്യമില്ല. പുരുഷ കേന്ദ്രീകൃത പാര്‍ട്ടി ആകാതിരിക്കാനാണ് ബിജിമോളെ മത്സരിപ്പിച്ചത് . തെരഞ്ഞെടുക്കപ്പെട്ടില്ല എന്നത് കൊണ്ട് ആ വിമര്‍ശനം ഉയര്‍ത്തേണ്ടതില്ല എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു