വടകരയിലെ കാഫിർ പോസ്റ്റർവ്യാജം; മുസ്‌ലിം യൂത്ത് ലീഗ് നേതാവല്ല പോസ്റ്റ് നിർമിച്ചതെന്ന് സർക്കാർ ഹൈക്കോടതിയിൽ

single-img
14 June 2024

വടകര മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയം സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു .

സംഭവത്തിലെ കേസിൽ 12 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫേസ്ബുക്കിലെ അമ്പാടിമുക്ക് സഖാക്കൾ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും അതിനുവേണ്ടി ഫെയ്സ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ പറഞ്ഞു.