കേന്ദ്രനേതൃത്വത്തിന്റെ അനുമതിയില്ല; കെ സുരേന്ദ്രന്റെ കേരളാ യാത്ര മാറ്റി

single-img
11 March 2023

കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരളാ യാത്ര മാറ്റി. ഏപ്രിൽ മാസം നടത്താനിരുന്ന യാത്രയാണ് മാറ്റിയത്. അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടിനൽകിയിട്ടുള്ള വിശദീകരണം.

സംസ്ഥാനത്തെ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയശേഷം മതി യാത്ര എന്ന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ കേരള യാത്രയ്ക്കു പിന്നാലെ ഏപ്രിൽ അവസാനത്തോടെയോ മെയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്. കഴിഞ്ഞമാസത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.