ഇനി തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക്; കേരളാ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ സുരേന്ദ്രൻ

single-img
8 May 2024

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളാ ബിജെപിയിൽ നേതൃമാറ്റം ഇല്ലെന്ന സൂചന നൽകി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് അവലോകന സംസ്ഥാന ഭാരവാഹിയോഗത്തിലാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

നേതൃനിരയിൽ നിലവിലുള്ള ടീം തന്നെ തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും ഭാരവാഹി യോഗത്തിൽ അറിയിച്ചതായാണ് വിവരം. അടുത്ത ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് ബിജെപി ഔദ്യോഗികമായി കടന്നു.

ഇതോടൊപ്പ്പം തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ യോഗത്തിൽ നിർദേശം നൽകി. സാധ്യതയുള്ള നിയമസഭ സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഇതുമായി ബന്ധപ്പെട്ട നിർദേശം യോഗത്തിൽ മുന്നോട്ടുവച്ചു.