തെറ്റ് ആര്‍ക്കും പറ്റാം, എനിക്കും പറ്റിയിട്ടുണ്ട്’; അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരന്‍

single-img
4 February 2023

പ്രധാനമന്ത്രി മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാമെന്നും തനിക്കും പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

ബിബിസി എന്ന മാധ്യമത്തെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല.