കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ

single-img
2 March 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ചാലും തനിക്ക് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ പാര്‍ട്ടി സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. സംസ്ഥാനത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്.

അതേസമയം സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിൽ ചർച്ച വേണ്ടി വരുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി നിലപാട്. വയനാട് സീറ്റിലെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി എഐസിസി പറയുന്നു. കെ.സി വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്ന് ഹൈക്കമാൻഡിൽ ചർച്ച നടന്നു.

നിലവിൽ മാവേലിക്കരയില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയിൽ നിന്നും തനിക്ക് നിര്‍ദേശം കിട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. സുനില്‍ കനഗോലു റിപ്പോര്‍ട്ട് മാധ്യമ സൃഷ്ടിയെന്നും പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താനെന്നും പറഞ്ഞ കൊടിക്കുന്നിൽ തന്നെ ജനം കൈവിടില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.