കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലംകണ്ടതിനാൽ: കെ സുധാകരൻ

single-img
28 November 2022

ജനവിരുദ്ധമായതും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ റെയിൽ പദ്ധതി മരവിപ്പിക്കാനും, അതിൽ നിന്നും സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ട വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രാഥമിക കാര്യങ്ങളായ പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.

പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്നും അനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും സുധാകരൻ പറഞ്ഞു.