പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസവുമായി കെ മുരളീധരന്‍

single-img
2 March 2024

കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്‌നിയുടെ തിരുവനന്തപുരത്തെ സമാപന വേദിയില്‍ ഡിസിസി പ്രസിഡൻ്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.

”പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാര്‍ട്ടി അധികാരത്തിലില്ലെന്നും അതുകൊണ്ടായിരിക്കാം അവയെ അവയെ ഒഴിവാക്കിയത്”- കെ മുരളീധരന്‍ പറഞ്ഞു.പാലോട് രവിക്കെതിരെ ഉയർന്ന വിവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുരളീധരന്റെ ഈ പ്രതികരണം.

അതേസമയം ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറിനെതിരെയും കെ മുരളീധരൻ ആഞ്ഞടിച്ചു . സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഞെരുക്കമുണ്ടെന്ന് പറയുമ്പോഴും ധൂര്‍ത്തടിക്കുന്നതിന് കുറവില്ല. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ ശമ്പളം മുടങ്ങിയില്ല. എന്തുകൊണ്ട് കേരളത്തില്‍ മാത്രം മുടങ്ങുന്നു ഇവിടെ മരപ്പട്ടിയെ ഓടിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്നും കെ മുരളീധരന്‍ പരിഹസിച്ചു.