വീണ്ടും ബോളിവുഡിലേക്ക് ജ്യോതിക; നായകൻ രാജ്‍കുമാര്‍ റാവു

single-img
23 November 2022

പ്രശസ്ത തെന്നിന്ത്യൻ താരം ജ്യോതിക ദീർഘമായ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക്. ‘ശ്രീ’ എന്ന് പേരുള്ള ഈ സിനിമയിൽ രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുക. പ്രമുഖ വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ശ്രീ’. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേന്ദ്ര കഥാപാത്രമായ ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അതേസമയം, ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മമ്മൂട്ടി നായകനായ മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.