വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി

single-img
28 November 2022

തുറമുഖ നിർമ്മാണത്തിനെതിരെ വിഴിഞ്ഞത്തു സമരം നടത്തുന്നവർക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി . സർക്കാർ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

സമരക്കാരുമായി നടത്തിയ ചർച്ചയിൽ എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്‍റെ മറവിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.സമരത്തിന്‍റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കി അക്രമം അഴിച്ചുവിടുന്നതിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷൻ ആക്രമണമെന്നും സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഡശ്രമങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.