ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ പോലെ ഇന്ത്യയിലും റെയില്‍വേ സര്‍വീസ് വേണം: എം കെ സ്റ്റാലിന്‍

single-img
29 May 2023

ജപ്പാനിലുള്ള ബുള്ളറ്റ് ട്രെയിന്‍ പോലെ ഇന്ത്യയിലും റെയില്‍വേ സര്‍വീസ് വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന സ്റ്റാലിൻ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്താണ് ഈ വിവരം ട്വിറ്ററില്‍ കുറിച്ചത്.

ബുള്ളറ്റ് ട്രെയിനില്‍ ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള യാത്ര ഏകദേശം 500 കിലോമീറ്റര്‍ ദൂരം രണ്ടര മണിക്കൂറിനുള്ളില്‍ പിന്നിടും. ഡിസൈനില്‍ മാത്രമല്ല, വേഗതയിലും ഗുണമേന്മയിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ റെയില്‍ സര്‍വീസ് ഇന്ത്യയില്‍ അവതരിപ്പിക്കണമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ഇടത്തരം ആളുകള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണമെന്നും അദ്ദേഹം