ദർശനം 50ആം തവണ; മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികൾ കയറി ജാൻവി കപൂർ

single-img
25 March 2024

രാജ്യത്തെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ ഓറി പങ്കുവെച്ച വീഡിയോയിൽ ബോളിവുഡ് യുവതാരം ജാൻവി കപൂർ തിരുപ്പതി ക്ഷേത്രത്തിൻ്റെ പടിക്കെട്ടുകളുടെ ഒരു ഭാഗം മുട്ടുകുത്തി കയറുന്നത് കാണാം. ജാൻവിയോടൊപ്പം ഓറിയും കാമുകനാണെന്ന് കിംവദന്തിയുള്ള ശിഖർ പഹാരിയയും ഉണ്ടായിരുന്നു.

ee മാസം 6 ന് ജാൻവിക്ക് 27 വയസ്സ് തികഞ്ഞിരുന്നു. പിറന്നാൾ ആഘോഷിക്കുന്നതിനായാണ് ശിഖർ പഹാരിയയ്ക്കും സുഹൃത്ത് ഓറിക്കുമൊപ്പം നടി തിരുമല ക്ഷേത്രം സന്ദർശിച്ചത് . അവർ മുട്ടുകുത്തി ക്ഷേത്രപ്പടികൾ കയറുന്നത് വീഡിയോയിൽ കാണാം.

ആത്മീയമായി ക്ഷേത്രത്തോട് അടുപ്പം കാണിക്കുന്ന ജാൻവി കപൂർ 50 തവണയും ശിഖർ 9 തവണയും ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ജാൻവിക്ക് വിഐപി പ്രവേശനം അനുവദിച്ചു.