എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചത് ഇ പി ജയരാജനല്ല; ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പത്മജ

single-img
13 March 2024

തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ച നേതാവ് ഇ പി ജയരാജനാണെന്ന ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പത്മജ വേണുഗോപാൽ. തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ലെന്നും ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

‘‘ദല്ലാൾ നന്ദകുമാറൊന്നും എന്നോട് സംസാരിച്ചിട്ടില്ല. അല്ലാത്ത ഒന്നു രണ്ടു മുതിർന്ന നേതാക്കളാണ് സിപിഎമ്മിലേക്കു ക്ഷണിച്ചത്. ദല്ലാൾ നന്ദകുമാർ വിളിച്ചപ്പോൾ ഞാൻ അതിനോട് പ്രതികരിച്ചില്ല. മുതർന്ന സിപിഎം നേതാക്കൾ വിളിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ , അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാൽ തത്കാലം പേര് പരാമർശിക്കുന്നില്ല.

ലഭിക്കുന്ന സ്ഥാനങ്ങൾ നോക്കിയല്ല ഞാൻ ഒരു പാർട്ടിയിലേക്കും പോയത്. നന്ദകുമാർ വിളിച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് പറഞ്ഞത്. സിപിഎമ്മിലേക്ക് ഇപി ഒരിക്കലും എന്നെ വിളിച്ചിട്ടില്ല.’’– പത്മജ വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം നന്ദകുമാറിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇ.പി. ജയരാജനും പറഞ്ഞു. പത്മജയെ സിപിഎമ്മിലേക്കു ക്ഷണിച്ചത് എൽഡിഎഫ് കൺവീനര്‍ ഇ.പി. ജയരാജനായിരുന്നു എന്നാ ദല്ലാൾ നന്ദകുമാർ പറഞ്ഞത്. ഇ.പി. ജയരാജന്‍ തന്റെ ഫോണിൽ നിന്നാണ് പത്മജയെ വിളിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷ പദവിയായിരുന്നു വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പിലൂടെ അല്ലാതെയുള്ള സൂപ്പർ പദവിയായിരുന്നു പത്മജയുടെ ലക്ഷ്യമെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.