കൽത്തുറുങ്കിലേക്കു പോകാൻ ധൈര്യം വേണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 January 2024

ഒരു പ്രക്ഷോഭം നടത്തിയാൽ അറസ്റ്റ് നേരിടാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് ആർജവം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രക്ഷോഭവും, സമരവും നടത്തിയാൽ പ്രശ്നനങ്ങളും കേസുമുണ്ടാകും. കേസുണ്ടായാൽ അറസ്റ്റ് ചെയ്യും. ഇതിന് മുമ്പ് എത്ര എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെയുൾപ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് ചില നേതാക്കൻമാരെ ആക്ഷേപിക്കാൻ വേണ്ടി അറസ്റ്റ് വരുമ്പോൾ നടുവേദന, പനിയുണ്ടാകും എന്നൊക്കെയാണ് ഇവർ പറഞ്ഞതെന്നും കണ്ണൂർ തളിപ്പറമ്പിൽ ധീരഞ രക്തസാക്ഷയി ദിനത്തോടനുബന്ധിച്ചുള്ള യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കോടതിയിൽ രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് വ്യാജ സർട്ടിഫിക്കറ്റ് വരെ നൽകി. കോടതിയുടെ നിർദേശപ്രകാരം പരിശോധിച്ചപ്പോൾ കാര്യമായ ഒരു രോഗവുമില്ല. ഇതിന് മുമ്പ് അറസ്റ്റ് ചെയ്ത കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയില്ല. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിനും ജാമ്യം കിട്ടിയില്ല.

പറയുമ്പോൾ കാണിക്കുന്ന ആവേശം പോര, കൽത്തുറുങ്കിലേക്കു പോകാൻ ധൈര്യം വേണം. രാഹുൽ മാങ്കൂട്ടത്തിലിനെ ഹീറോ ആക്കിയത് മാധ്യമങ്ങളാണ്. സമരം വരുമ്പോൾ ഇതൊക്കെ സ്വാഭാവികമാണ്. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജാമ്യം കിട്ടുമോ എന്ന ശ്രമവും പാളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.