ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം

single-img
11 May 2023

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം.

ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിന്റെ തീരുമാനം.ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. റോഡില്‍ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങള്‍ക്ക് മെയ് 5 മുതല്‍ ബോധവത്കരണ നോട്ടീസ് നല്‍കി തുടങ്ങിയിട്ടുണ്ട്.

പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനുള്ള തീരുമാനമാണ് ജൂണ്‍ അഞ്ചുമുതലാക്കിയത്.