ഒരു രാത്രി മഴപെയ്തപ്പോള്‍ തലസ്ഥാന നഗരിയിലെ പാവങ്ങള്‍ വെള്ളത്തിലായി; ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡൽ: വി ഡി സതീശന്‍

single-img
17 October 2023

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു രാത്രി മഴപെയ്തപ്പോള്‍ തലസ്ഥാന നഗരിയിലെ പാവങ്ങള്‍ വെള്ളത്തിലായെന്നും ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡലെന്നും വി ഡി സതീശന്‍ പരിഹസിച്ചു. കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണമെന്നും ദുരിതം ബാധിച്ചവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഥാനത്തെ കൊച്ചി സര്‍വ്വകലാശാലയെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒറ്റരാത്രി പെയ്ത കനത്ത മഴ തിരുവനന്തപുരം നഗരത്തെയും പരിസരപ്രദേശങ്ങളെയും വെള്ളത്തിലാക്കി. നിരവധിയാളുകളുടെ വീടുകളില്‍ വെള്ളംകയറി.

ഇതിലൂടെ ഗൃഹോപകരണങ്ങള്‍ക്കും നൂറുകണക്കിനു വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നഗരത്തിലെ ഇടറോഡുകള്‍ സ്തംഭിച്ചു. പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. വെള്ളം ഇറങ്ങിയെങ്കിലും വീടുകളിലെല്ലാം ചെളി നിറഞ്ഞ സ്ഥിതിയാണ്.