ചില്ല് ആണേ..’ ചില്ലാണ്. അനുരാഗത്തിലെ ആദ്യം ഗാനം ഹിറ്റ്

single-img
8 October 2022

‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന സിനിമയായ “അനുരാഗത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്. വൺ സൈഡ്‌ ലൗവേഴ്സിന്റെ കഥ പറയുന്ന സിനിമയിലെ ഈ ഗാനം കമിതാക്കളും യുവാക്കളും ഏറ്റെടുത്ത് കഴിഞ്ഞു. ഗാനം യൂട്യൂബിൽ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം പ്രേക്ഷകരാണ് യൂട്യൂബിൽ ഗാനം കണ്ടിരിക്കുന്നത്.

ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം റീൽസിലെല്ലാം ഈ പാട്ട് വൈറലായി കഴിഞ്ഞു. വൺ സൈഡ്‌ ലൗവേഴ്സ് ആൻതമ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. മലയാളികൾക്കിടയിൽ ട്രെൻഡ് സെറ്റായിരുന്ന അൽഫോൺസ് പുത്രൻ ചിത്രം ‘പ്രേമം’ പോലെ ആഘോഷിക്കപ്പെടൻ സാധ്യത ഉണ്ടെന്ന സൂചനയാണ് ചിത്രത്തിലെ ആദ്യഗാനം കാണുമ്പോൾ ലഭിക്കുന്ന ഫീഡ്ബാക്ക്.

‘ക്വീൻ’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ കൂടാതെ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. അശ്വിൻ ജോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.