അസുഖ ബാധിതയാണ്; അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും; അന്ന രാജൻ പറയുന്നു

single-img
30 April 2024

താൻ നേരിടുന്ന ആരോഗ്യ പ്രശ്നം വെളിപ്പെടുത്തി ബോഡി ഷെയ്മിംഗ് കമന്‍റുകള്‍ക്ക് മറുപടി നല്‍കിയ നടി അന്ന രാജന്‍. സമീപകാലത്തായി അന്ന രാജന്‍ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ വീഡിയോയ്ക്ക് കീഴെയുള്ള കമന്‍റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്.കമന്റുകളിലൂടെ വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന പറയുന്നു.

താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. എന്നാൽ പോലും താന്‍ ഒന്നും ചെയ്യാതിരിക്കില്ല. എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന കമന്‍റില്‍ പറയുന്നു.

ഞാന്‍ ഈ വീഡിയോ ഇട്ടപ്പോള്‍ അതില്‍ മോശം കമന്‍റിടുന്നവരെ കണ്ടു. അതുപോലെയുള്ള കമന്‍റുകള്‍ക്ക് ധാരാളം ലൈക്ക് ലഭിക്കുന്നത് വേദനജനകാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ് . ഫഹദ് നായകനായ ആവേശം സിനിമയിലെ ഇല്ല്യുമിനാറ്റി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്.

എന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള കാലവസ്ഥയും കാരണം എന്‍റെ ഡ‍ാന്‍സ് ചുവടുകൾക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. കൂടാതെ, ഞാൻ ഒരു പ്രൊഫഷണൽ നർത്തകിയുമല്ല. എന്നിട്ടും ഞാൻ എന്‍റെ പരമാവധി ശ്രമിച്ചു, ഞാൻ സന്തോഷവതിയാണ്. അടുത്ത തവണ ഇതിനും അപ്പുറം നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്‍സ്റ്റയില്‍ അഭിപ്രായം പറയുന്നവര്‍ക്കും എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും നന്ദി – എന്നാണ് വീഡിയോയ്ക്ക് അന്ന നല്‍കിയ ക്യാപ്ഷന്‍.