താരസംഘടനയായ അമ്മയുടെ നികുതി വെട്ടിപ്പ്; ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

single-img
3 September 2022

താരസംഘടനയായ അമ്മ നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കേസിൽ ജി.എസ്.ടി. വകുപ്പാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്

അമ്മ സംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്. മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ നടക്കുന്ന ടിക്കറ്റ് വിൽപ്പന ഉൾപ്പടെയുള്ളവ ജി.എസ്.ടി. പരിധിയിലുൾപ്പെടും. എന്നാൽ, അമ്മ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ആറുമാസംമുമ്പ് ജി.എസ്.ടി. വകുപ്പ് നോട്ടീസ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജി.എസ്.ടി. രജിസ്ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജന്റ്സ് വിഭാഗം ഇടവേള ബാബുനെ ചോദ്യം ചെയ്യുകയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തത്.