മറ്റുള്ളവരെ ഭയപ്പെടുത്തുക എന്നത് കോൺഗ്രസിൻ്റെ സംസ്‌കാരമാണ്: പ്രധാനമന്ത്രി

single-img
28 March 2024

ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 600-ലധികം അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഇതുസംബന്ധിച്ച് കത്തയച്ചു.

നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉൾപ്പെടുന്ന കേസുകളിൽ നീതിപീഠത്തിൻ്റെ വിധി പോലും സ്വാധീനിക്കുപ്പെടുന്നതായും അഭിഭാഷകർ ഉയർത്തിക്കാട്ടുന്നു. ഈ നടപടികൾ ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യൽ പ്രക്രിയകളിൽ അർപ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്.

കോടതികളിലുള്ള പൊതുജനവിശ്വാസം തകർക്കാനുമുള്ള ശ്രമത്തിൽ ജുഡീഷ്യറിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് ഈ നിക്ഷിപ്ത താൽപ്പര്യക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകർ അവകാശപ്പെട്ടു.

എന്നാൽ ഈ കത്തിന് പിന്നാലെ കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. മറ്റുള്ളവരെ ഭയപ്പെടുത്തുക എന്നത് കോൺഗ്രസിൻ്റെ സംസ്‌കാരമാണെന്ന് മോദി വിമർശിച്ചു. “മറ്റുള്ളവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിൻ്റേജ് കോൺഗ്രസ് സംസ്കാരമാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവർ പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന് വിളിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അവർ ലജ്ജയില്ലാതെ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുകയാണ്. പക്ഷെ രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണ്. 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറയുന്നതിൽ അതിശയിക്കാനില്ല,” മോദി പറഞ്ഞു.