ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്; വിവാഹം ചെയ്യാൻ താത്പര്യമുണ്ട്: സന്തോഷ് വര്‍ക്കി

single-img
21 November 2022

മലയാള സിനിമയിലെ പ്രശസ്തരായ യുവ നടിമാരെ അങ്ങോട്ട് കയറി ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് സ്ഥിരമായി വിവാദത്തില്‍ പെടുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ആദ്യം നടി നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി അറിയിച്ചിരുന്നു. പിന്നാലെ സന്തോഷ് വര്‍ക്കിയുടെ ശല്യം സഹിക്കവയ്യാതെ നിത്യ മേനോന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നിത്യയ്ക്ക് ശേഷം സന്തോഷ് മറ്റൊരു യുവതാരമായ നിഖില വിമലിന്റെ പിന്നാലെയായി. നിഖിലയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിഖിലയുടെ അമ്മയെ സമീപിച്ചു. നടിയുടെ വീട്ടുകാർക്ക് താത്പര്യമില്ലാത്തതിനാല്‍ അത് ഉപേക്ഷിച്ചു എന്ന് സന്തോഷ് തന്നെ വെളിപ്പെടുത്തി. പിന്നാലെ മോനിഷ മോഹന്‍ മേനോന്‍ എന്ന പെണ്‍കുട്ടിയുടെ പിന്നാലെയായി.

ഈ ലിസ്റ്റിൽ ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ പിന്നാലെ കൂടിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. തനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് ഇപ്പോള്‍ സന്തോഷ് വര്‍ക്കി പറയുന്നത്. അതേസമയം, താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂവെന്നും സന്തോഷ് പറയുന്നു.

ഐശ്വര്യ നായികയായി വൻ വിജയം നേടിയ മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യയെ ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ അവരെ ഭയങ്കര ഇഷ്ടമാണെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി അവര്‍ ഡോക്ടറാണ്. താനൊരു എന്‍ജിനീയറാണ്. മാത്രമല്ല, ഐശ്വര്യ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. താനും വലിയ ഫാനാണ്. ഒരു ജാഡയുമില്ലാത്ത സിമ്പിള്‍ പെണ്‍കുട്ടി ആയിട്ടാണ് അവരെ തോന്നിയത്. എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ്. തനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ താന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുതെന്നും സന്തോഷ് വര്‍ക്കി ആവശ്യപ്പെടുന്നു.