ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍

single-img
8 December 2022

ഇന്ത്യയുമായി ഇന്ത്യൻ കറൻസിയായ രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍. വ്യാപാര ബന്ധത്തിലെ വലിയ നേട്ടത്തിന് കാരണമാകുന്ന തീരുമാനവുമായി ഏഷ്യന്‍, സ്‌കാന്‍ഡിനേവിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ രൂപയെ അന്താരാഷ്‌ട്രവത്കരിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്, മ്യാന്മാര്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഇതോടൊപ്പം രംഗത്ത് എത്തിയിട്ടുണ്ട്.

2022 ജുലൈയില്‍ ആർ ബി ഐ പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമായി, റഷ്യ ഇതിനോടകം തന്നെ ഒന്‍പത് വോസ്‌ട്രോ അക്കൗണ്ടുകള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ പ്രധാന ബാങ്കുകളായ സ്‌പെര്‍, വിടിബി, ഗാസ്‌പ്രോം എന്നിവ പ്രധാനമായും ഇടപാട് നടത്തുന്നത് യൂകോ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയിലാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായിട്ടായിരിക്കും മ്യാന്മര്‍ ഇടപാട് നടത്തുക. ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളുടെ ഫണ്ടുകള്‍ ഇന്ത്യന്‍ രൂപയിലായിരിക്കും ബാങ്കുകളില്‍ സൂക്ഷിക്കുക.