ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം; സ്ഥിതി മോശമെന്ന്‌ മന്ത്രി സജി ചെറിയാൻ

single-img
26 March 2023

കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ചലച്ചിത്രതാരം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. അദ്ദേഹത്തിന്റെ നിലമെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും സ്ഥിതി മോശമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

രാത്രിയോടെ ആശുപത്രിയില്‍ ചേർന്ന മെഡിക്കല്‍ബോർഡ് യോഗം അവസാനിച്ചു.നേരത്തെ തന്നെ ബാധിച്ചിരുന്ന അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ആരോഗ്യനില കുറച്ചൊക്കെ മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. നിലവിൽ ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് ചികിത്സയിൽ കഴിയുന്നത്.