തിരുപ്പതി ക്ഷേത്രത്തിലേക്ക് സ്വർണത്തിൽ തീർത്ത ശംഖും ആമയും സമർപ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

single-img
18 July 2023

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ 2 കിലോഗ്രാം വരുന്ന സ്വർണ്ണ ശംഖും സ്വർണ്ണ ആമയുടെ വിഗ്രഹവും സമർപ്പിച്ചു. ഇതിനു പുറമെ തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വർണ്ണ അഭിഷേക ശങ്കം (പൂജാപാത്രം) ഇരുവരും നൽകി.

ക്ഷേത്രത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഇഒ ധർമ റെഡ്ഡിക്ക് ഇരുവരും പൂജാപാത്രം കൈമാറി. മുൻ ടിടിഡി ട്രസ്റ്റ് ബോർഡ് അംഗവും ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സണുമായിരുന്നു സുധ മൂർത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുന്ന ഈ ദമ്പതികൾ വാർത്തകളിൽ നിറയാറുണ്ട്.

2021ൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ സുധ മൂർത്തി കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടിയിലധികം രൂപ സംഭാവന ചെയ്തിരുന്നു. 1981-ൽ നാരായണമൂർത്തിക്ക് നൽകിയ 10,000 രൂപ വായ്പയിൽ നിന്നാണ് നിലവിൽ 80 ബില്യൺ ഡോളറിന്റെ വിപണി മൂലധനമുള്ള ഇൻഫോസിസിന് ഉണ്ടായതെന്ന് സുധ മൂർത്തി മുമ്പ് വെളിപ്പെടുത്തിയിരുന്നു . ഭർത്താവ് അറിയാതെ വർഷങ്ങളായി താൻ സ്വരൂപിച്ച തന്റെ സ്വകാര്യ ഫണ്ടിൽ നിന്നാണ് ഈ തുക ഉണ്ടായതെന്ന് സുധ മൂർത്തി അന്ന് വെളിപ്പെടുത്തി.