എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു; അന്വേഷണം തുടങ്ങി

single-img
27 March 2024

പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ വിമാനം വിമാന താളവളത്തിലെ റൺവേയിൽ പ്രവേശിക്കാൻ അനുമതി കാത്തുനിൽക്കുമ്പോഴാണ് ഇൻഡിഗോ വിമാനം ചിറകിൽ ഇടിച്ചത്. ക്ലിയറൻസ് കാത്ത് നിൽക്കുമ്പോൾ മറ്റൊരു എയർലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം വിഷയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷൻ റെഗുലേറ്റർ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപകട ശേഷം വിമാനം ബേയിലേക്ക് മടങ്ങി. സംഭവത്തിൽ തന്നെ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.