ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ തന്നെ ഇന്ത്യ നേടും: ജയ് ഷാ

single-img
7 July 2024

ഇനി നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ തന്നെ ഇന്ത്യ സ്വന്തമാക്കുമെന്ന പ്രത്യാശ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ. യു അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ഇത്തവണത്തെ ടി20 ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിനെ താന്‍ പിന്തുണച്ചിരുന്നതായി ഷാ അവകാശപ്പെട്ടു .

ഞങ്ങള്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി, പക്ഷേ 2023 ഏകദിന ലോകകപ്പ് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ജൂണ്‍ 29 ന് ഞങ്ങള്‍ ടി20 ലോകകപ്പ് നേടുമെന്നും ബാര്‍ബഡോസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്നും ഞാന്‍ രാജ്കോട്ടില്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ നായകന്‍ അത് ഉയര്‍ത്തി.

ഇനി , ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഞങ്ങളുടെ ടീം ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്- ജയ് ഷാ കൂട്ടിച്ചേര്‍ത്തു. 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക.