2023 ഏഷ്യാ കപ്പ്; പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് പോവില്ല: ജയ് ഷാ

single-img
18 October 2022

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ അറിയിച്ചു . ഇന്ന് വൈകുന്നേരം ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ് ഷാ.

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ ഈ പ്രതികരണം. “പാകിസ്താനിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു.

അതേസമയം, 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ഒരു ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.