മോദിയുടെ കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറും; മന്ത്രി നിതിൻ ഗഡ്‍കരി

single-img
8 June 2023

കേന്ദ്രത്തിലെ മോദി സർക്കാരിന് കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി . ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി പട്ടണത്തിൽ ‘രാജു ഷ്രോഫ് റോഫെൽ യൂണിവേഴ്‌സിറ്റി’ കാമ്പസ് ഉദ്ഘാടനം ചെയ്‍ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളുടെ പട്ടികയിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിൽ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്.

ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 7.5 ലക്ഷം കോടിയാണ് എന്നും ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചു എന്നും ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ചരക്ക് സേവന നികുതി (ജിഎസ്ടി) നൽകുന്നുവെന്നും ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായി മാറാനുള്ള രാജ്യത്തിന്റെ സാധ്യതയെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ നിതിൻ ഗഡ്‍കരി വ്യക്തമാക്കി.