സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണപതാക സോഷ്യൽ മീഡിയയിൽ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യർത്ഥിച്ച്

single-img
13 August 2023

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് കേന്ദ്രം നടത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ത്രിവർണപതാക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം നിലവിൽ സ്വന്തം അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയാക്കി മാറ്റിയിട്ടുണ്ട്.

ഈ മാസം 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകാന്‍ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മ്മീഡിയകളിൽ പ്രൊഫൈല്‍ ചിത്രം മാറ്റാനും നിര്‍ദേശിച്ചു.

രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും മോദി പറഞ്ഞു. ഇതിനുപുറമെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ഓരോരുത്തരുടെയും ചിത്രം www.harghartiranga.com-ല്‍ അപ്‌ലോഡ് ചെയ്യാനും പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്.