ഇന്ധന സെസ് വർദ്ധനവ്; കേരളത്തിലെ നേതാക്കളോട് ചോദിക്കണമെന്ന് സീതാറാം യെച്ചൂരി

single-img
4 February 2023

സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് കേരള നേതാക്കളോട് ചോദിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ ദേശീയ രാഷ്ട്രീയത്തെക്കുറിച്ചാണെങ്കില്‍ തന്നോട് ചോദിക്കൂവെന്നും യെച്ചൂരി പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനയെ പൂര്‍ണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു . ജീവനക്കാർക്ക് ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം. കേന്ദ്രസർക്കാർ പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും. എന്നാല്‍ ജനങ്ങളുടെ പ്രതികരണം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.