കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത;വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിന്‍ പരിഗണയിൽ
കണ്ണൂര്‍: കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രതയെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ.
എസ് ജെ ലേഖ. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.
വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിന്‍ പരിഗണയിലുണ്ട്. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണ്.
അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിന്‍ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ആണ് യോഗം.