ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

single-img
21 July 2023

യുപിയിലെ ബാ​ഗ്പട്ടിൽ ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പോലീസിൽ പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയതായി ദി ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇമാം മുജീബ് റഹ്മാനെതിരെ ആക്രമണമുണ്ടായത്. 2013ൽ മുസാഫർന​ഗറിൽ നടന്ന വർ​ഗീയ കലാപം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായിരുന്നു യുപിയിലെ ബാ​ഗ്പത്. ഈ പ്രദേശത്തെ 12 പേരടക്കം 30 പേർ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

തന്നെ മർദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്‌തെന്നാണ് മുജീബ് റഹ്മാന്റെ പരാതിയിൽ പറയുന്നത്. പ്രതികളിൽ മൂന്നാമനായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അഡീഷണൽ പൊലീസ് സുപ്രണ്ട് മനീഷ് മിശ്ര അറിയിച്ചു.