സിഎഎ നിലവിൽ വന്നാൽ നമ്മുടെ രാജ്യം മറ്റൊരു പലസ്തീനായി മാറും: കെ ടി ജലീൽ

single-img
12 March 2024

കേന്ദ്രസർക്കാർ കൊണ്ടുവന്ന സിഎഎ നിലവിൽ വന്നാൽ നമ്മുടെ രാജ്യം മറ്റൊരു പലസ്തീനായി മാറുമെന്ന് മുൻ മന്ത്രി കെ ടി ജലീൽ എം എൽ എ. ബിജെപിക്ക് ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകളാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടേത്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്റേത്. അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പിൽ അവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുക, ഭയപ്പെടുത്തി നിർത്തുക എന്നിവയാണ് ലക്ഷ്യം.

അതുതന്നെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിന് പിന്നിൽ. ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട ജനവിഭാഗമായി മുസ്ലിം ജനവിഭാഗങ്ങൾ മാറാൻ പോകയാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണത്തിന് മുസ്ലിംങ്ങളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത്. അവർ നിസഹായരാണ്. ആ മനുഷ്യരെയാണ് വിദേശ ചാപ്പ കുത്തി നാടുകടത്താനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിനെതിരെ ശക്തമായ ശബ്ദം രാജ്യത്തുയർത്തുന്നത് ഇടതുപക്ഷം മാത്രമാണ്. പ്രധാന പ്രതിപക്ഷമായിട്ടുള്ള കോൺഗ്രസ് ഇതിൽ വ്യക്തമായൊരു നിലപാട് പറയുന്നില്ലെന്നും കെ ടി ജലീൽ പറഞ്ഞു.