നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ ഞാൻ അതിജീവിതയ്ക്ക് ഒപ്പം; ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്: ശശി തരൂർ
9 December 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ, നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കേസിലെ വിധിയിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് തോന്നുന്നുണ്ടാകാം എന്നും, സർക്കാർ അപ്പീലിന് പോകണമെന്നും തരൂർ അഭിപ്രായപ്പെട്ടു.’നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ ഞാൻ അതിജീവിതയ്ക്ക് ഒപ്പമാണ്. ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകാം. നിയമനടപടികൾ നടക്കട്ടെ’, ശശി തരൂർ പറഞ്ഞു.


