ഞാൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാറില്ല; പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതമാണ് വാങ്ങുക: പൃഥ്വിരാജ്

single-img
2 April 2024

താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്നും ന്നും മലയാള സിനമയിൽ താരങ്ങളുടെ പ്രതിഫലത്തെക്കാൾ കൂടുതൽ ചിത്രത്തിന്റെ നിർമാണത്തിനാണ് ചെലവാകുന്നതെന്നും പറയുകയാണ് നടൻ പൃഥ്വിരാജ്ആടുജീവിതത്തിന്റെ പ്രൊമോഷൻറെ ഭാഗമായി ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഞാൻ സിനിമയ്ക്കായി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡിൽ നടൻ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്.

സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിർമാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’

സിനിമയ്ക്ക് പ്രതിഫലം വാങ്ങാത്തത് ,താൻ ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ആകെയുള്ള ബജറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകും. ചിലപ്പോൾ ചിത്രീകരണം ​ഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയിൽ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്. അതിനാൽ പ്രതിഫലം വാങ്ങില്ല.

അതിനുപകരമായി ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാൽ പ്രതിഫലത്തെക്കാൾ കൂടുതൽ കിട്ടാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.