എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്; എനിക്കുള്ളതെല്ലാം എന്റെതാണ്: ഹണി റോസ്

single-img
9 February 2024

സോഷ്യൽ മീഡിയയിൽ ബോഡിഷെയ്‌മിങ് വളരെയധികം നേരിടേണ്ടി വന്നിട്ടുള്ള നടിമാരിൽ ഒരാളാണ് ഹണിറോസ്. പക്ഷെ തനിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും മറികടന്ന് സിനിമയിൽ തന്റേതായ ഒരിടം ഹണി റോസ് ഇപ്പോൾ കണ്ടെത്തിക്കഴിഞ്ഞു. മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ഫെസ്റ്റിവലിൽ വന്നപ്പോൾ താൻ നേരിട്ട ദുരനുഭവങ്ങൾ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെ കുറിച്ചും ഹണി റോസ് സംസാരിക്കുകയുണ്ടായി.

തന്റെ വിമർശകർക്കുള്ള കൃത്യമായ ഒരു മറുപടി തന്നെയായിരുന്നു ഹണി റോസിന്റേത്. ഹണി റോസിന്റെ വാക്കുകൾ ഇങ്ങിനെ :

ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാനും കഴിയുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഉദ്ഘാടനവേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആണ് ഹേറ്റ് കാമ്പയിന്‍ പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു.