ഞാൻ എന്റേതായ ലോകത്താണ്; വേറൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് നോക്കാറില്ല: നിഷ സാരംഗ്

കരിയറിലെ വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽ ഇടം നേടിയ നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ജനപ്രിയ സിറ്റ്കോമിലൂടെയാണ് നിഷ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി അവര്‍ മാറി. എന്നാൽ നിലവിൽ ഉപ്പും മുളകും സീരിയലിൽ നിഷ അഭിനയിക്കുന്നില്ല. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചില വിഷയങ്ങളിൽ താൻ പ്രതികരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് നിഷ സാരംഗ് പറയുന്നു. ആളുകൾക്ക് മനസ്സിലാക്കണം എന്ന് തോന്നിയതിനാലാണ് ഞാൻ പ്രതികരിച്ചത്,” എന്നും നിഷ വ്യക്തമാക്കി.
താൻ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും, പ്രതികരിക്കേണ്ട കാര്യങ്ങളിൽ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും നിഷ പറഞ്ഞു. “അത് സ്വന്തം വീട്ടിലായാലും അങ്ങനെ തന്നെയാണ്. ചില കാര്യങ്ങൾ ഉള്ളിലൊതുക്കണം, എന്നാൽ ചില സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കേണ്ടിവരും. ഞാൻ എന്റെ ലോകത്താണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ഞാൻ പരിഗണിക്കാറില്ല. ഞാൻ ജോലി ചെയ്താൽ ജീവിക്കും. ഏത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്,” എന്നും നിഷ സാരംഗ് വ്യക്തമാക്കി.


