ഞാൻ സഞ്ജു സാംസന്റെ വലിയ ആരാധകനാണ്: എബി ഡിവില്ലിയേഴ്‌സ്

single-img
19 January 2024

സഞ്ജു സാംസണെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുള്ള താരമാണ മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസമായ എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവിനെ ഇത്തവണത്തെ ലോകകപ്പ് ടീമിൽ ഇന്ത്യ എടുക്കാത്തതിൽ തന്റെ സങ്കടം നേരത്തെ ഡിവില്ലേഴ്‌സ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഞ്ജുവിന് അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ടീമിൽ ഇടം കിട്ടിയതിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ തന്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം. ‘സഞ്ജുവിനെ കരിയറിലെ പല കാലങ്ങളിലും സ്ഥിരത കുറവ് ചതിച്ചിട്ടുണ്ട്. രാജ്യത്തിനായി കളിക്കാൻ ടീമിൽ സ്ഥിരമായി അവസരം കിട്ടുന്നതിൽ നിന്നും സഞ്ജുവിനെ തടയാൻ ഈ കുറവ് കാരണം ആയിട്ടുണ്ടാകാം. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചത് സൗത്ത് ആഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ നേടിയ തകർപ്പൻ സെഞ്ച്വറി കാരണമാണ്.

ഞാൻ സഞ്ജു സാംസന്റെ വലിയ ആരാധകനാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി അദ്ദേഹം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെ (അഫ്ഗാനിസ്ഥാനെതിരായ) ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്’, എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.