ചുഴലിക്കാറ്റ്; അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവച്ചു

single-img
14 June 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനം ജൂൺ 15ന് മാറ്റിവെച്ചതായി സംസ്ഥാന ബിജെപി നേതാവ് സഞ്ജയ് ബന്ദി അറിയിച്ചു. പടിഞ്ഞാറൻ തീരത്ത് ചുഴലിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ ഷായുടെ സന്ദർശനം മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഖമ്മമിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാനായിരുന്നു ഷാ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുടെ മഹാ ജനസമ്പർക്ക അഭിയാന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കുന്നത്.