വീ​ട്ടു​ജോ​ലി​ക്കാ​ർ മാ​​ത്രം 70 പേ​ർ; ഗവർണറുടെ പേ​ഴ്സ​ണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളി

single-img
24 October 2022

ഗവർണറുടെ പേ​ഴ്സ​ണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളിയെന്ന് ആരോപണം. 101 ജീവനക്കാർ മാത്രമാണ് ഉള്ളത് എന്ന് രാ​ജ്ഭ​വ​ന്‍റെ വെ​ബ്സൈ​റ്റി​ൽ പറയുമ്പോൾ വി​വ​രാ​വ​കാ​ശ പ്ര​കാ​രം നൽകിയ മറുപടിയിൽ അത് 114 പേരാണ് എന്നാണു മറുപടി നൽകിയത്. ഇതിൽ 70 പേ​ർ വ​ർ​ണ​റു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ർ മാത്രമാണ് എന്നാണു ഉയരുന്ന ആരോപണം.

144 പേ​രി​ൽ 74 പേ​ർ താ​ൽ​ക്കാ​ലി​ക​വും ബാ​ക്കി 70 സ്ഥി​ര നി​യ​മ​ന​വു​മാ​ണ് എന്നാണു വിവരാവകാശം നൽകിയിരിക്കുന്ന മറുപടി. എന്നാൽ നൂ​റി​ല​ധി​കം ക​രാ​ർ ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ 240ഓ​ളം പേ​ർ ഗ​വ​ർ​ണ​റു​ടെ സ്റ്റാ​ഫി​ൽ ഉണ്ടെന്നാണ് ആ​രോ​പ​ണം. ഇത് സംബന്ധിച്ച കൃത്യമായ വിവരം സംസ്ഥാന സർക്കാരിന്റെ കൈവശം ഇല്ല എന്നതും ശ്രദ്ധേയമാണ്. ഗ​വ​ർ​ണ​റു​ടെ പേ​ഴ്സ​ണൽ സ്റ്റാഫുകളിൽ 50,000 മേ​ൽ വേ​ത​നം വാ​ങ്ങു​ന്ന​ത് 40 പേ​രാ​ണ് ഉള്ളത് എന്നും വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ഉണ്ട്. ഇതിൽ 12 പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് മൂ​ന്നു​മാ​സം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.

രാ​ജ്ഭ​വ​ന് അ​ല​ക്കു​കാ​ര​നും ത​യ്യ​ൽ​ക്കാ​ര​നും ആ​ശാ​രി​യും വ​രെ സ്വ​ന്ത​മാ​യു​ണ്ട്. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷം വി​വാ​ദ​മാ​യ പ​ല സ്ഥി​രം നി​യ​മ​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​റി​ന്‍റെ എ​ല്ലാ ചെ​ല​വി​നും നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പി​ലൂ​ടെ അം​ഗീ​കാ​രം നേ​ടു​മ്പോ​ൾ ഗ​വ​ർ​ണ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മാ​യി ചെ​ല​വി​ടു​ന്ന പ​ണ​ത്തി​ന് ക​ണ​ക്കെ​ടു​പ്പും പ​രി​ശോ​ധ​ന​യും ഇ​ല്ല. രാ​ജ്ഭ​വ​ന്‍റെ ഈ ​ചെ​ല​വു​ക​ൾ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ഇ​ല്ലാ​തെ അം​ഗീ​ക​രി​ക്കും. ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ലെ​ങ്കി​ൽ​പോ​ലും രാ​ജ്ഭ​വ​ന്‍റെ ബി​ല്ലു​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

ഗ​വ​ർ​ണ​റു​ടെ വാ​ർ​ഷി​ക ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും മാ​ത്രം 42 ല​ക്ഷം രൂ​പ​യാ​ണ്. വി​മാ​ന​യാ​ത്ര ഇ​ന​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ​വ​ർ​ഷം 13 ല​ക്ഷ​വും ഈ ​വ​ർ​ഷം 12 ല​ക്ഷ​വും മാ​റി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ങ്ങി​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന് 70 ല​ക്ഷം രൂ​പ​യാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഗ​വ​ർ​ണ​ർ ദാ​നം ന​ൽ​കി​യ​ത് 13.5 ല​ക്ഷം രൂ​പയാണ്. ഇതിനും കണക്കുകൾ ലഭ്യമല്ല. രാ​ജ്ഭ​വ​ന്‍റെ ചെ​ല​വു​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം ആ​വ​ശ്യ​പ്പെ​ട്ട 12.70 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ചെ​ല​വ് 12.45 കോ​ടി രൂപ ആയിരുന്നു.